‘രക്തസാക്ഷിഫണ്ട് കള്ളനെന്ന പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു’; വി കുഞ്ഞികൃഷ്‌ണനെതിരെ ഹർജി

കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായി എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ ഹൈക്കോടതിയിൽ. വി കുഞ്ഞികൃഷ്‌ണൻ വ്യാജപ്രചാരണം നടത്തിയാണ് തന്നെ തോൽപ്പച്ചതെന്നാണ് ഹർജി. രേഖകളോ തെളിവോ ഇല്ലാതെ രക്തസാക്ഷി ഫണ്ട് കള്ളനെന്ന പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.പയ്യന്നൂരിൽ ടി ഐ മധുസൂദനൻ കനത്ത തിരിച്ചടിയാണ് നേരിട്ടത്. സ്വന്തം ബൂത്തിൽ പോലും മധുസൂദനൻ പിന്നിൽപ്പോയിയിരുന്നു. 106-ാം നമ്പർ ബൂത്തിൽ വി കുഞ്ഞികൃഷ്‌ണന് 292 വോട്ടുകൾ ലഭിച്ചപ്പോൾ ടി ഐ മധുസൂദനന് ലഭിച്ചത് 207 വോട്ടുകളാണ്. ധനരാജ് ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കുഞ്ഞികൃഷ്ണ‌ന്റെ ആരോപണങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ സിപിഐഎം തയ്യാറാകാതെ മധുസൂദനനെ തന്നെ വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.1985 മുതൽ സിപിഐഎം ഏരിയാ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞികൃഷ്ണൻ 2024ൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലും അംഗമായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, കോഓപ്പറേറ്റീവ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡംഗം എന്നിങ്ങനെ പ്രവർത്തിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top