രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യനഗറിലാണ് അങ്കിത സാംഗ്ലൈ എന്ന വിദ്യാർഥി ആത്മഹത്യ ചെയ്തത്. പരീക്ഷയിൽ യോഗ്യത നേടാത്തതിൽ പെൺകുട്ടി വലിയ സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് കുടുംബം പറയുന്നു. വൈകാരികമായ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
പ്രവേശന പരീക്ഷയിൽ വെറും 166 മാർക്ക് മാത്രമേ വിദ്യാർഥിക്ക് ലഭിച്ചിരുന്നുള്ളൂ. രക്ഷിതാക്കൾ എല്ലാം ത്യജിച്ചു പക്ഷേ താൻ പരാജയപ്പെട്ടു എന്ന് കുറിപ്പിൽ പറയുന്നു. നിങ്ങൾ എനിക്ക് അത്രയേറെ സ്നേഹം നൽകി, പക്ഷേ നിങ്ങളുടെ ഒരൊറ്റ ആഗ്രഹം പോലും നിറവേറ്റാൻ എനിക്ക് കഴിഞ്ഞില്ല.
അമ്മേ, എല്ലാ പ്രതിസന്ധിയിലും ഒരു സുഹൃത്തിനെപ്പോലെ നിങ്ങൾ എനിക്ക് പിന്തുണ നൽകി. സഹോദരാ, നിങ്ങൾ എനിക്ക് വലിയൊരു പിന്തുണയായിരുന്നു.
അച്ഛനമ്മമാരേക്കാൾ ഉപരിയായി നിങ്ങൾ എന്നെ സ്നേഹിച്ചു. എന്റെ മരണത്തിന് നിങ്ങൾ ഉത്തരവാദിയല്ല. ഞാൻ നീറ്റിന് പഠിക്കുമ്പോൾ പോലും നിങ്ങൾ എനിക്ക് വേണ്ടി എല്ലാം ത്യജിച്ചു, നിങ്ങളുടെ ആഗ്രഹം നിറവേറ്റാൻ കഴിയാതെ ഞാൻ പരാജയപ്പെട്ടു. സഹോദരാ, അച്ഛനെയും അമ്മയെയും നന്നായി നോക്കണം. അവർക്ക് ഒന്നിനും ഒരു കുറവും വരുത്തരുത് – അങ്കിത കുറിപ്പിൽ പറയുന്നു.
രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാർഥി ജീവനൊടുക്കി


