നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിന് എതിരെ 26 Today യി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്. പുലർച്ചെ ഒന്നേകാലോടെ കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്ര സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്. സിജെപി സമരം പടർന്നുപിടിച്ചതോടെ പ്രതിഷേധം ശമിപ്പിക്കാൻ തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ് കേന്ദ്രസർക്കാർ. നിഷ്പക്ഷ വേദിയിൽ ചർച്ചയാകാമെന്ന സമരക്കാരുടെ നിർദേശം കേന്ദ്രം അംഗീകരിച്ചു. നിർണായക കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 12.30ന് ഡൽഹി കൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്ന് രാത്രി വൈകി പ്രധാനമന്ത്രി വിഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പാർലമെന്റ് മാർച്ചിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുക്കില്ലെന്ന് കേന്ദ്രം സോനം വാങ്ചുക്കിന് ഉറപ്പുനൽകിയെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പുനൽകിയാൽ സമരം നിർത്താമെന്നായിരുന്നു സോനം വാങ്ചുക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. നീണ്ട ചർച്ചകൾക്കൊടുവിൽ താൻ നിരാഹാരസമരം അവസാനിപ്പിക്കുകയാണെന്ന് സോനം ട്വിറ്ററിൽ കുറിച്ചു. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. തനിക്കൊപ്പം എപ്പോഴും ഭാര്യ ഗീതാഞ്ജലിയും നിലകൊണ്ടിട്ടുണ്ടെന്നും അവരോട് നന്ദി പറയുന്നില്ലെങ്കിലും ഈ അവസരത്തിൽ തന്റെ സ്നേഹം അറിയിക്കുന്നുവെന്നും സോനം പറഞ്ഞു.
അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ തയ്യാറെടുക്കുകയാണ് പ്രതിപക്ഷം. രാജിക്ക് ശേഷം മതി സഭയിൽ ചർച്ചയെന്നാണ് നിലപാട്. തുടർനടപടി ചർച്ച ചെയ്യാൻ രാവിലെ ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗം ചേരും.
11:20 am
26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്


