ചോദ്യ പേപ്പർ വിതരണത്തിലെ തകരാറിനെ തുടർന്ന് പി.എസ്.സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്‌ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പർ വിതരണത്തിലെ തകരാറിനെ തുടർന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതൽ 3.05 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷ ആഗസ്‌ത്‌ 22ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.05 വരെ നടത്തും. 18ന് ഉച്ചയ്ക്ക് ശേഷം നടക്കേണ്ട പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം
ഘട്ട പരീക്ഷയാണ് ചോദ്യപേപ്പർ വിതരണത്തിലെ അപാകത കാരണം റദ്ദാക്കിയത്.
അന്നേ ദിവസം രാവിലെ 10 മുതൽ 11.35 വരെ നടന്ന ആലപ്പുഴ ജില്ലയിലെ ലജനത്തുൾ മുഹമ്മദീയ എച്ച്എസ്എസിൽ നടന്ന പരീക്ഷയും റദ്ദാക്കിയിരുന്നു. പരീക്ഷയുടെ രണ്ടാം ഘട്ടവും ലജനത്തുൾ സ്‌കൂളിൽ പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്കുള്ള പുന:പരീക്ഷയും ഓഗസ്റ്റ് 22ന് രാവിലെ 10.30 ന് നടക്കും.
ആഗസ്ത് 22 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടിങ് അസിസ്റ്റൻ്റ് (കാറ്റഗറി നമ്പർ 883/2025, 647/2025 എൽസി/എഐ) പരീക്ഷ നവംബർ 21ലേക്ക് മാറ്റിവച്ചു. വിശദവിവരങ്ങൾ പിഎസ്‌സി ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top