സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകൾക്ക് കൂടി
മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മലപ്പുറം, തൃശൂർ ജില്ലകളിൽ കൂടിയാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. അതേസമയം, കാസർകോട്, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും ശക്തമായ മഴ തുടരാണ് സാധ്യത. നാളെ മുതൽ മഴ മുന്നറിയിപ്പില്ല. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top