ബെംഗളൂരുവിൽ ഹോട്ടലിലെ ലിഫ്റ്റിൽ തലകുടുങ്ങി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ് സ്വദേശി രാജേഷ് (22) ആണ് മരിച്ചത്. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്റ്റിൽ കയറിയ യുവാവ് പെട്ടെന്ന് തല പുറത്തേക്ക് ഇട്ടതാണ് അപകടത്തിനിടയാക്കിയത്.

‘ദക്ഷിൺ ഉപഹാര’ എന്ന ഹോട്ടലിലായിരുന്നു അപകടം. സെൻസറില്ലാത്ത, പഴക്കമുള്ള ലിഫ്റ്റായിരുന്നു ഇതെന്നാണ് വിവരം. ലിഫ്റ്റ് മുകളിലേക്ക് പൊങ്ങിയ സമയത്ത് തല വാതിലിനിടയിൽപ്പെട്ട് മുകളിലുള്ള കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുവെന്നാണ് പോലീസ് പറയുന്നത്. തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. ജയനഗർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top