സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കും; സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ

സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിലാണ് നിലപാട് അറിയിച്ചത്. കമ്മിറ്റി ശിപാർശ ചെയ്യുന്ന പ്രകാരം സ്കൂ‌ളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കും. കോടതി അനുമതി ലഭിച്ചാൽ ഉടൻ നടപ്പിലാക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞു. രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.
(Comprehensive sex education)ജസ്റ്റിസ് ബി വി നാഗരത്ന, ആർ മഹാദേവൻ എന്നിവടങ്ങിയ ബെഞ്ചിന് മുൻപാകെ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ് ഗവൺമെൻ്റ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അംഗീകരിച്ചതായി അറിയിച്ചത്. വിഷയത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ നിലപാട് തേടിയിരുന്നു. എന്നാൽ പല സംസ്ഥാനങ്ങളും തങ്ങളുടെ നിലപാട് അറിയിച്ചില്ല. എന്നാൽ കോടതി അനുമതി ലഭിച്ചാൽനടപ്പാക്കുമെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top