സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,245 രൂപയും പവന് 1,05,960 രൂപയുമായി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ വമ്പൻ ഇടിവാണ് റിപ്പോർട്ട് ചെയ്തത്. 22 കാരറ്റ് സ്വർണം ഒരു പവന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 1,06,520 രൂപയിലേക്ക് എത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. ജൂൺ മാസത്തിലെ തുടക്കത്തിൽ രേഖപ്പെടുത്തിയ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ആശ്വാസമാണ് ഇന്നത്തെ നിരക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top