കള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് സന്ദർശിക്കും

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് സന്ദർശിക്കും. നാല് സോണുകളായി തിരിച്ച് കാണാതായ അഞ്ച് പേർക്കായുള്ള തിരച്ചിൽ തുടരും. സുരക്ഷ മുൻനിർത്തി ദുരന്തബാധിത മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിലിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.
കള്ളാടി ദുരന്തഭൂമിയിൽ ഇന്ന് രാവിലെ മുതൽ എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിക്കും. ദുരന്തബാധിത പ്രദേശം നാല് സോണുകളാക്കി തിരിച്ചാണ് എൻ.ഡി.ആർ.എഫ്, ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ് സംഘങ്ങൾ പരിശോധന നടത്തുക. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി. സിദ്ദിഖ് എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി കളക്ടർ, ഡി.ഐ.ജി, എസ്.പി, റവന്യൂ ഉദ്യോഗസ്ഥർ, ആശുപത്രി അധികൃതർ എന്നിവർ ചേർന്ന അവലോകന യോഗത്തിലാണ് രക്ഷാപ്രവർത്തനങ്ങളുടെ തുടർനടപടികൾ തീരുമാനിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top