മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ ഒഴുക്കിൽപ്പെട്ട മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടികയിലെ പി ടി പി ജാബിറിൻ്റെ മകൻ മുഹമ്മദ് നജ്മാനാണ് മരിച്ചത്. ഞായർ വൈകിട്ട് അഞ്ചിന് പൂമംഗലം കൊടിലേരി പാലത്തിന് സമീപത്തെ തോട്ടിലാണ് കുളിക്കാനിറങ്ങിയത്.
കുറുമാത്തൂർ ചൊറുക്കളയിൽ ഉപ്പൂപ്പ കെ പി ഉമ്മറിൻ്റെ വീട്ടിൽ എത്തിയതായിരുന്നു കുടുംബം. ഇവിടെനിന്നാണ് രണ്ട് കിലോമീറ്ററോളം അകലെയുള്ള പൂമംഗലത്ത് കുളിക്കാനെത്തിയത്.
കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ മുഹമ്മദ് നജ്മാൻ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.
കണ്ണൂരിൽ മാതാപിതാക്കൾക്കൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി.


