ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അറസ്റ്റിലായ മൂന്നു പ്രതികളെയും ജയിലിൽ അടച്ചു; ഒളിവിൽ പോയ പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളെന്നു സൂചന

കാസർകോട്: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും ജയിലിലടച്ചു. കോട്ടിക്കുളം റെയിൽവെ സ്‌റ്റേഷനു സമീപത്തെ സാലി എന്ന മുഹമ്മദ് സാലിഹ് (29), പെരുമ്പള, കോളിയടുക്കത്തെ ഷെരീഫ് കടപ്പള്ളം എന്ന കെ പി ഷെരീഫ് (40), മൈലാട്ടി കൂട്ടപ്പുന്ന, കുറുക്കൻകുന്ന് സ്വദേശിയും നിലവിൽ തച്ചങ്ങാട്, അറബിപ്പള്ളിക്ക് സമീപത്തു താമസക്കാരനുമായ എ ടി മുഹമ്മദ് നൗഷാദ് (39) എന്നിവരെയാണ് ജയിലിൽ അടച്ചത്.
പള്ളിക്കര പഞ്ചായത്തിൽ താമസക്കാരിയായ 17 കാരിയാണ് പീഡനത്തിനു ഇരയായത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചു പോക്സോ കേസുകളാണ് ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്തത്. മറ്റു രണ്ടു കേസുകളിലെ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒളിവിൽ കഴിയുന്ന പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top