കോഴിക്കോട്: നാദാപുരത്ത് യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം സ്വദേശി നികിലേഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച മുൻപ് വിദേശത്തേക്ക് പോയ നികിലേഷ് ഭാര്യയെ ഒപ്പം കൂട്ടുന്നതിനായി കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.
ഇന്നലെ രാത്രി നികിലേഷിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഒന്നരമാസം മുൻപാണ് നികിലേഷിന്റെ വിവാഹം കഴിഞ്ഞത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഒന്നരമാസം മുൻപ് വിവാഹം;യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി


