ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റ‌ംസ്

കൊച്ചി ഭൂട്ടാൻ ആഡംബര വാഹന കള്ളക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി വാഹനങ്ങൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ കസ്‌റ്റംസ് 7 മണിക്കൂർ ചോദ്യം ചെയ്തു. ദുൽഖറിന്റെ ഉടമസ്ഥ‌തയിലുള്ള 4 വാഹനങ്ങൾ നേരത്തെ ഓപ്പറേഷൻ നുമ്ഖോറിന്റെ ഭാഗമായി കസ്‌റ്റംസ് പിടിച്ചെടുത്തിരുന്നു. കസ്‌റ്റംസ് പ്രിവൻ്റീവ് വിഭാഗം ബുധനാഴ്‌ച കൊച്ചിയിലെ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ദുൽഖറിന്റെ മൊഴിയെടുത്തത്. രാവിലെ 11 മണി മുതൽ വൈകിട്ട് ആറു വരെയായിരുന്നു മൊഴിയെടുപ്പ്. പിടിച്ചെടുത്ത വാഹനങ്ങൾ സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞതെന്ന് കസ്‌റ്റംസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

വാഹനങ്ങൾ ആരിൽനിന്ന് വാങ്ങി, എങ്ങനെയാണ് വാങ്ങിയത്, ഇതു സംബന്ധിച്ച പണമിടപാടുകൾ തുടങ്ങിയ കാര്യങ്ങളായിരുന്നു ചോദ്യം ചെയ്യലിൽ ഉൾപ്പെട്ടത് എന്നറിയുന്നു. നിയമപരമായ മാർഗത്തിൽ കൂടിയാണ് വാഹനങ്ങൾ വാങ്ങിയതെന്നും ഭൂട്ടാനിൽനിന്ന് കൊണ്ടുവന്ന വാഹനങ്ങളാണോ എന്നതു സംബന്ധിച്ച് തനിക്ക് അറിവില്ലെന്നും അടക്കമുള്ള കാര്യങ്ങൾ ദുൽഖർ വ്യക്തമാക്കിയതായാണ് അറിയുന്നത്. വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നേരത്തേ തന്നെ ദുൽഖർ കസ്‌റ്റംസിന് സമർപ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top