പെട്രോൾ, ഡീസൽ വില കുറച്ച് നയാര: വാണിജ്യ എൽപിജി സിലിണ്ടറിനും വില കുറച്ചു

ന്യൂഡൽഹി: ഇന്ധനവില കുറച്ച് നയാര എനർജി. പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപയാണ് കുറച്ചത്. പശ്ചിമേഷ്യയിലെ പ്രതിസന്ധിയ്ക്ക് പിന്നാലെ നയാര ഇന്ധനവില വർധിപ്പിച്ചിരുന്നു. ഇപ്പോൾ പ്രതിസന്ധയിൽ അയവുവരുന്ന ഘട്ടത്തിലാണ് വില കുറച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു കമ്പനി ഇന്ധനവില കുറയ്ക്കുന്നത്.

പശ്ചിമേഷ്യൻ പ്രതിസന്ധി അയയുകയും ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം സാധാരണഗതിയിലേക്ക് നീങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണ് നയാര എനർജി ഇന്ധന വിലകുറച്ചത്.
വാണിജ്യ എൽപിജി വില കുറച്ചു
രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വിലയും കുറച്ചിട്ടുണ്ട്. 183.50 രൂപയാണ് കുറച്ചത്. വിലക്കുറവ് പ്രാബല്യത്തിൽ വന്നതോടെ 19 കിലോയുള്ള സിലിണ്ടർ 2390 രൂപയ്ക്ക് ലഭിക്കും. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top