ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചർച്ച നടത്തി. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
സിലിണ്ടറിന് 500 മുതൽ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്തമാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും. വാണിജ്യ സിലിണ്ടർ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടൽ മേഖലകൾക്കുൾപ്പടെ കൂടുതൽ ആശ്വാസമായി പുതിയ വിവരം പുറത്തുവരുന്നത്.
നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഉണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും വില വർധിക്കുന്നതിനും കാരണമായത്. ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാതിരുന്നതും കടുത്ത വിലവർധനവും കാരണം കേരളത്തിലുൾപ്പെടെ ചെറുതും വലുതുമായ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും പ്രതിസന്ധിയിലാവുകയും പലതും അടച്ചുപൂട്ടേണ്ടിവരികയും ചെയ്തിരുന്നു.
രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറയും


