തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂൾ അധ്യാപകരുടെയും
അനധ്യാപകരുടെയും പിഎസ്‌സി വഴി നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി. നാലുവർഷത്തെ ഇളവ് ലഭിക്കും.
സർക്കാർ വിദ്യാലയങ്ങളിൽ പിഎസ്‌സി മുഖേന അധ്യാപക നിയമനങ്ങൾക്ക് അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയിൽ വരുത്തിയ ഇളവ്, എയ്‌ഡഡ് സ്‌കൂൾ നിയമനങ്ങൾക്കും ബാധകമാക്കിയാണ് സർക്കാർ ഉത്തരവ്. കേരള വിദ്യാഭ്യാസ നിയമം(കെഇആർ) പ്രകാരം സർക്കാർ സ്‌കൂളുകളിലെ അധ്യാപകർക്കും അനധ്യാപകർക്കും നിയമനത്തിൽ ബാധകമായ പ്രായപരിധി ഇളവുകൾ എയ്ഡഡ് സ്കൂൾ ജീവനക്കാർക്കും ബാധകമാണ്. ഇതുപ്രകാരം പിഎസ്‌സി നിയമനങ്ങളുടെ പ്രായപരിധി വർധിപ്പിച്ച് ഫെബ്രുവരി 27ന് പുറത്തിറങ്ങിയ ഉത്തരവിലെ ആനുകൂല്യം എയ്‌ഡഡ് മേഖലയ്ക്കും നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ശുപാർശ ചെയ്തിരുന്നു.
എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം: പ്രായപരിധിയിൽ ഇളവ്


