ലക്നൗ: ഉത്തർപ്രദേശിലെ ഗൊരഖൂരിൽ ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ ബന്ധുവായ പതിനാലുകാരൻ പിടിയിൽ. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് പതിനാലുകാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
പുലർച്ചെയായിരുന്നു കുഞ്ഞിനെ കാണാനില്ലെന്ന കാര്യം കുടുംബം അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വീട്ടിൽ നിന്ന് 500 മീറ്റർ മാറി കുഞ്ഞിനെ നിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ദേഹമാസകലം പരിക്ക് പറ്റിയ നിലയിലായിരുന്നു കുഞ്ഞ്. ഉടൻ തന്നെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ വൈദ്യ പരിശോധനയിലാണ് പീഡനം നടന്നതായി കണ്ടെത്തിയത്. ഫോറൻസിക പരിശോധനാ ഫലം അടക്കം ഇനിയും ലഭിക്കാനുണ്ട്.
UPയിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 9 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് 14കാരൻ




