തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം അപകടാവസ്ഥയിലാണ് എന്ന സന്ദേശമാണ് ബജറ്റിലെ ആമുഖത്തിൽ പറയാൻ ശ്രമിച്ചതെന്നും ബജറ്റിലെ അലോക്കേഷൻ പരിശോധിച്ചാൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലല്ല എന്ന് മനസിലാക്കാൻ സാധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രണ്ടായിരം കോടിയുടെ അധിക വകയിരുത്തൽ ബജറ്റിലുണ്ടെന്നും സാമ്പത്തികമായി മോശം സ്ഥിതിയിലാണ് എന്നത് രാഷ്ട്രീയ ആക്ഷേപം മാത്രമാണന്നും പിണറായി വിജയൻ പറഞ്ഞു. ഭാവി കേരളത്തെ രൂപപ്പെടുത്താനുളള ഒരു ബ്ലൂ പ്രിൻ്റും കാണാനില്ലെന്നും കഴിഞ്ഞ എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിലെ പല കാര്യങ്ങളും യുഡിഎഫ് സർക്കാർ ബജറ്റിൽ ആവർത്തിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളം സാമ്പത്തികമായി മോശം സ്ഥിതിയിലാണ് എന്നത് രാഷ്ട്രീയ ആക്ഷേപം മാത്രം; ബജറ്റിൽ പ്രതികരണവുമായി പിണറായി വിജയൻ


