‘മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല’; കേരളത്തിന്റെ ആവശ്യത്തെ എതിർക്കുമെന്ന് TVK സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ. കേരളത്തിന്റെ ആവശ്യത്തെ എതിർക്കുമെന്ന് ടിവികെ സർക്കാർ വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്. ആദ്യ സമ്മേളനം വിവാദമായതിനെ തുടർന്ന് വന്ദേമാതരം ആലപിച്ചില്ല. പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പെരിയാർ, അണ്ണാദുരൈ, അംബേദ്‌കർ എന്നിവരുടെ പേരുകൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പരാമർശിച്ചു.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെ നിലപാട് കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കിയിരുന്നു. മുമ്പ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന നിലപാടിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണെന്ന് മന്ത്രി പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top