കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

പഴയങ്ങാടി മാട്ടൂല്‍ അതിര്‍ത്തിയിലെ മുസ്‌ക്കാന്‍ പള്ളി ബസ് സ്റ്റോപ്പിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന ലഹരിമരുന്നാണ് പരിശോധനയ്ക്കിടെ പോലീസ് സംഘം കണ്ടെടുത്തത്. പഴയങ്ങാടി പ്രിന്‍സിപ്പല്‍ എസ്.ഐ. കെ. ശുഹൈബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.സി.ടി.നൗഫല്‍ (ഏഴോം പുല്ലാനിട സ്വദേശി) എ.സഹദ് മുഹമ്മദ് (ഏഴോം മൂല സ്വദേശി) എന്നിവരാണ് പിടിയിലായവര്‍പ്രതികള്‍ക്കെതിരെ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top