ഇറാൻ യുദ്ധത്തെ തുടർന്നുള്ള അസംസ്‌കൃത എണ്ണ പ്രതിസന്ധിയും ഇന്ധനവില വർധനയും കാരണം സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളുടെ നിരക്കുകൾ ഉടൻ ഉയർന്നേക്കാം. ഈ വിലവർധന ഓരോ ഓർഡറിലും ചെറിയ അധിക ബാധ്യത വരുത്തിവെക്കുമെന്നും, ഇത് ഡെലിവറി തൊഴിലാളികളെയും കമ്പനികളെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇനി ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ചെലവ് കൂടും. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ അസംസ്കൃത എണ്ണ പ്രതിസന്ധിയും ഇന്ധനവില വർധനയും കാരണം സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളുടെ നിരക്കുകൾ വരും ദിവസങ്ങളിൽ ഉയർന്നേക്കുമെന്നാണ് സൂചന. സൊമാറ്റോയുടെ മാതൃ കമ്പനിയായ ഇറ്റേണൽ, സ്വിഗ്ഗി എന്നിവയുൾപ്പെടെയുള്ള ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്സ്‌സ് പ്ലാറ്റ്ഫോമുകൾക്ക് വരും ദിവസങ്ങളിൽ ചെലവ് കൂടുമെന്ന് പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഇലാര കാപ്പിറ്റലിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
ഒറ്റ ഓഡറിന് 44 രൂപ വരെ കൂടും! ഓൺലൈൻ ഭക്ഷണം വാങ്ങുന്നത് ഇനി സാധാരണക്കാർക്ക് താങ്ങില്ല?


