‘പുതുയുഗ പിറവി’; വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരളത്തിൻ്റെ 13 ാം മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.
നേരത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം വേദിയിൽ ഇരുന്നാൽ മതിയെന്നായിരുന്നു ലോക്‌ഭവൻ്റെ നിർദേശം. എന്നാൽ മുഖ്യമന്ത്രി ലോക്‌ഭവനുമായി സംസാരിച്ചതിനെ തുടർന്നാണ് നേതാക്കൾക്ക് വേദിയിൽ ഇരിക്കാൻ സാധിച്ചത്.പ്രതിപക്ഷത്ത് നിന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ സത്യപ്രതിജ്ഞ കാണാനെത്തി. മുഖ്യമന്ത്രിയുടെ ക്ഷണം പ്രകാരമാണ് പ്രതിപക്ഷ നേതാക്കൾ എത്തിയത്. അതേസമയം നിയുക്ത ബിജെപി എംഎൽഎ വി മുരളീധരൻ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ബഹിഷ്ക്കരിച്ചു.കോൺഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, ബിന്ദു കൃഷ്ണ, എ പി അനിൽ കുമാർ, പി സി വിഷ്‌ണുനാഥ്, എം ലിജു, റോജി എം ജോൺ, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരും മുസ്‌ലിം ലീഗിൽ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ അബ്ദുൾ ഗഫൂർ എന്നിവരും ഘടകകക്ഷികളായ സി പി ജോൺ (സിഎംപി), ഷിബു ബേബി ജോൺ (ആർഎസ്‌പി), അനൂപ് ജേക്കബ് (കേരള ജോൺഗ്രസ് ജേക്കബ്), മോൻസ് ജോസഫ് (കേരള കോൺഗ്രസ്) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top