വാഹനാപകടത്തിൽ നടൻ സന്തോഷ് നായർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: വാഹനാപകടത്തിൽ നടൻ സന്തോഷ് നായർക്ക് ദാരുണാന്ത്യം.
പത്തനംതിട്ട ഏനാത്ത് സന്തോഷ് നായർ സഞ്ചരിച്ച കാർ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സന്തോഷിന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു.
അപകടത്തിന് പിന്നാലെ ഇരുവരെയും അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നടൻ്റെ ജീവൻ രക്ഷിക്കാനായില്ല.
നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്തോഷ് നായരുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം മോഹിനിയാട്ടമാണ്.
1982 ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്‌ത ‘ഇതു ഞങ്ങളുടെ കഥ’ എന്ന സിനിമയിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്കെത്തുന്നത്. ‘ഏപ്രിൽ 18’, ‘ഇവിടെ തുടങ്ങുന്നു’ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതൊടെ തിരക്കുള്ള നടനായി മാറുകയായിരുന്നു. 1985 ൽ പതിനെട്ടോളം സിനിമകളിൽ സന്തോഷ് അഭിനയിച്ചു. മിക്കതും വില്ലൻ വേഷങ്ങളായിരുന്നു. കൊതി തീരും വരെ, ഇത് നല്ല തമാശ എന്ന സിനിമകളിലെ നായകവേഷങ്ങളും ഇതിനിടയിൽ ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top