പ്രതിശ്രുത വധുവായ 24 കാരിയും 2 വിവാഹം കഴിച്ച 30 കാരനും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ

തൃശൂർ: പ്രതിശ്രുത വധുവായ 24 കാരിയേയും രണ്ടു വിവാഹം കഴിച്ച 30 കാരനേയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂരിലെ മാളയിലാണ് സംഭവം. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഇന്നു രാവിലെയാണ് മൃതദേഹങ്ങൾ കണ്ടത്.
രണ്ടു തവണ വിവാഹിതനായ ശ്രീജിത്ത് മിൽനയുമായി അടുപ്പത്തിൽ ആയിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഇക്കാര്യത്തെ കുറിച്ച് മിൽനയുടെ ബന്ധുക്കൾക്കും അറിവില്ല. ശ്രീജിത്തിൻ്റെ ഇപ്പോഴത്തെ ഭാര്യ ദിവസങ്ങൾക്ക് മുൻപ് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെയാണ് ശ്രീജിത്തിനെ മിൽനയ്ക്കൊപ്പം മരിച്ച നിലയിൽ കാണുന്നത്. മറ്റൊരാളുമായി മിൽനയുടെ വിവാഹം തീരുമാനിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം മുതൽ മിൽനയെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കൾ മാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മരണ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top