വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കി പഴയങ്ങാടിയിൽ ഫ്ലക്സ് ബോർഡ്; ശ്രദ്ധേയമായി ‘മാടായി കൂട്ടായ്മ’യുടെ നീക്കം

പഴയങ്ങാടി: കേരള രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമായിരിക്കെ, പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ‘നിയുക്ത മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പഴയങ്ങാടിയിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പഴയങ്ങാടി ബി.വി റോഡിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഏറെ ചർച്ചയാകുന്ന ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

‘മാടായി കൂട്ടായ്മ’ എന്ന പേരിൽ സ്ഥാപിച്ചിട്ടുള്ള ബോർഡിൽ വി.ഡി സതീശന്റെ വലിയ ചിത്രത്തോടൊപ്പം “നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ” എന്ന വാചകമാണ് എഴുതിയിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും വി.ഡി സതീശൻ മുഖ്യമന്ത്രിയാകുമെന്നുമുള്ള പ്രവർത്തകരുടെ പ്രതീക്ഷയാണ് ഈ ബോർഡിന് പിന്നിലെന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top