വാൽപ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു, ആകെ മരണം പത്തായി

മലപ്പുറം: വാൽപ്പാറ അപകടത്തിന് പിന്നാലെ ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു. കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. കോയമ്പത്തൂരിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു നൗഷാദ് അലി ചികിത്സയിൽ കഴിഞ്ഞത്. ഷഹദിൻ, മുഹമ്മദ് ഫായിസ് എന്നിവർ ചികിത്സയിൽ തുടരുകയാണ്.
നൗഷാദ് അലിയുടെ ആരോഗ്യം വഷളായിട്ടും ഡോക്ടർമാരെത്താൻ വൈകിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ചികിത്സയിൽ കുടുംബത്തിന് തൃപ്തിയില്ലായിരുന്നുവെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ അനുവദിച്ചില്ലെന്നും ആരോപിക്കുന്നു. രണ്ട് ദിവസമായി വൈറ്റൽസ് നോർമലല്ലായിരുന്നു. നില വഷളായപ്പോൾ ഡോക്ടർമാരെ അറിയിച്ചിട്ട് ഒന്നര മണിക്കൂർ വൈകിയാണ് എത്തിയത്. പരാതി പറഞ്ഞപ്പോൾ കുടുംബത്തിനെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top