കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാലംഗ സംഘത്തിന്റെ അഴിഞ്ഞാട്ടം. ശനിയാഴ്ച ഉച്ചയോടെയാണ് ആശുപത്രി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് അക്രമി സംഘം എത്തിയത്.ആശുപത്രിയിലെത്തിയ നാലംഗ സംഘം യാതൊരു പ്രകോപനവുമില്ലാതെ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചവർക്ക് നേരെയും സംഘം തിരിഞ്ഞു. തുടർന്ന് ആശുപത്രിക്ക് ഉള്ളിലെ പോലീസ് ഔട്ട് പോസ്റ്റിന് നേരെ തിരിഞ്ഞ അക്രമികൾ, ഔട്ട് പോസ്റ്റിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു.സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
പരിയാരം മെഡിക്കൽ കോളേജിൽ ആക്രമണം: സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്; പോലീസ് ഔട്ട് പോസ്റ്റ് തകർത്തു


