ചൂരൽമല- മുണ്ടക്കൈ പുനരധിവാസത്തിനായി സർക്കാർ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി സർക്കാർ ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 102.59 കോടി രൂപയാണ് നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 167.12 കോടി രൂപയും അനുവദിച്ചു. കേന്ദ്രം അനുവദിച്ച 529.50 കോടി രൂപയും പുനരധിവാസത്തിനായി അനുവദിച്ചിരുന്നു. 43.56 കോടി രൂപ ടൗൺഷിപ്പിന്റെ ഭൂമി ഏറ്റെടുക്കാൻ ചെലവായി. ടൗൺഷിപ്പ് നിർമ്മാണത്തിനുളള 299 കോടിയിൽ 80 കോടി രൂപ ഊരാളുങ്കലിന് നൽകി.
ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 120 കോടി രൂപ വയനാട് പുനരധിവാസത്തിനായി ഉപയോഗിക്കാൻ ഹൈക്കോടതിയുടെ അനുമതിയുണ്ടായിരുന്നു. ഇതിൽ നിന്ന് 102.59 കോടി രൂപ സർക്കാർ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 773 കോടി രൂപയിൽ 167.12 കോടി രൂപയും പുനരധിവാസത്തിനായി നൽകി. 50 വർഷത്തേക്ക് തിരിച്ചട‌യ്ക്കേണ്ടതില്ലാത്ത വായ്പ്പയായി കേന്ദ്രം നൽകിയ 529 കോടി രൂപയും പുനരധിവാസത്തിന് നൽകി.43.56 കോടി ടൗൺഷിപ്പിൻ്റെ ഭൂമി ഏറ്റെടുക്കാൻ ചെലവായി. ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള 299 കോടിയിൽ 80 കോടി രൂപ ഊരാളുങ്കലിന് നൽകി. ദുരന്ത ബാധിതർക്ക് നൽകുന്ന വാടകയും ദിനബത്തയുമാണ് മറ്റ് ചെലവുകൾ. എന്നാൽ ദുരന്ത പുനരധിവാസത്തിന്റെ പേരിൽ സർക്കാർ കൊളളയാണ് നടന്നത് എന്നാണ് രാജു പി നായർ ആരോപിക്കുന്നത്. സിഎംഡിആർഎഫിന് പുറത്തും പിരിവ് നടന്നെന്നും ടൗൺഷിപ്പ് പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചത് അന്വേഷിക്കണമെന്നും രാജു പി നായർ ആവശ്യപ്പെട്ടു. അങ്കമാലിയിലെ കാനറ ബാങ്ക് അക്കൗണ്ടിൽ എത്ര പണം വന്നു എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിഡിഎൻഎ റിപ്പോർട്ട് പ്രകാരം കേന്ദ്രസർക്കാർ അനുവദിച്ച 260 കോടി രൂപയും പുനരധിവാസത്തിനായി വകയിരുത്തേണ്ടതുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top