തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്‌കൂൾ ബസ് ഇടിച്ച് ഡ്രൈവർ മരിച്ചു. കല്ലമ്പലം നാവായി കുളത്ത് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ നഗരൂർ സ്വദേശി ഷാജിയാണ് മരിച്ചത്. കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി പോവുകയായിരുന്ന അയിരൂർ എംജിഎം സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാജി സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. ബസിൽ ഏഴ് അധ്യാപകരാണ് ഉണ്ടായിരുന്നത്. അഞ്ചുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചു.
നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്‌കൂൾ ബസ് ഇടിച്ച് ഡ്രൈവർ മരിച്ചു; അധ്യാപകർക്ക് പരിക്ക്


