കാസർകോട്: പുതുതായി തുടങ്ങുന്ന ആശുപത്രിയിൽ പണം നിക്ഷേപിച്ചാൽ ഷെയറും ലാഭ വിഹിതവും നൽകുമെന്ന് വിശ്വസിപ്പിച്ച് വനിതാ ഡോക്ടറിൽ നിന്നു 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാസർകോട്, പുലിക്കുന്നിലെ ഡോ. അപർണ്ണ (39)യുടെ പരാതിയിൽ നാലു ഡോക്ടർമാർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. പുലിക്കുന്ന് കല്യാട്ട ഹൗസിലെ ഡോ. മുഹമ്മദ് സഹീർ, ഡോ. കെപി അലി (72), ഡോ. തൻസീഹ് എ നർഗീസ് (36), ഡോ. ആയിഷത്ത് ഷംസീറ (39) എന്നിവർക്കെതിരെയാണ് കേസ്. കൊച്ചിയിൽ പുതുതായി ആരംഭിക്കുന്ന ആശുപത്രിയിൽ പണം നിക്ഷേപിച്ചാൽ ഷെയറും ലാഭവിഹിതവും നൽകാമെന്ന് വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ കൈപ്പറ്റിയെന്നു ഡോ. അപർണ്ണ നൽകിയ പരാതിയിൽ പറഞ്ഞു. ഡോ. മുഹമ്മദ് സഹീറിൻ്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നൽകിയതെന്നു കൂട്ടിച്ചേർത്തു.
17 ലക്ഷം രൂപ തട്ടിയെടുത്തതായി വനിതാ ഡോക്ടറുടെ പരാതി; കാസർകോട്ടെ 4 ഡോക്ടർമാർക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസ്


