കഴിഞ്ഞ ദിവസം കൂടിയ സ്വർണവിലയിൽ ഇന്ന് ഇടിവ്; പവന് 1120 രൂപ കുറഞ്ഞ് 1,11,040 രൂപ

കൊച്ചി: കഴിഞ്ഞ ദിവസം കൂടിയ സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് 1120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,11,040 രൂപയാണ് വില. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 13,880 രൂപയാണ് വില.
ബുധനാഴ്‌ച വൈകിട്ട് ഗ്രാമിന് 135 വർധിച്ച് 14,020 രൂപയും പവന് 1,12,160 രൂപയുമായിരുന്നു വില. ജനുവരി 29ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. കേരളത്തിൽ സ്വർണത്തിന് ഉണ്ടായ ചരിത്രവിലയായിരുന്നു ഇത്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്. അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില തിരിച്ചുകയറാൻ കാരണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top