ഫ്ലോറിഡ: മനുഷ്യചരിത്രത്തിലെ സുപ്രധാനമായ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് നാസയുടെ ചന്ദ്രദൗത്യം ആർട്ടെമിസ് 2 (Artemis II) വിജയകരമായി കുതിച്ചുയർന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തിരിക്കുന്നത്.ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 4.30-ഓടെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു ലോകം കാത്തിരുന്ന ആ ചരിത്ര വിക്ഷേപണം നടന്നത്.നാസയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എസ്.എൽ.എസ് (SLS) ആണ് ഒറിയോൺ പേടകത്തെയും വഹിച്ചുകൊണ്ട് കുതിച്ചുയർന്നത്. വിക്ഷേപണം വിജയകരമായതോടെ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു യുഗത്തിന് തുടക്കമായിരിക്കുകയാണ്. വരും വർഷങ്ങളിൽ ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാക്കുന്ന ‘ആർട്ടെമിസ് 3’ ദൗത്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണിത്.
അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ് 2 വിക്ഷേപിച്ചു


