സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ച് പോസ്റ്റ്; പ്രതി അറസ്റ്റിൽ

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ. സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തും വിധം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് ബ്ലാക്ക് മെയിലിംഗിന് ശ്രമിക്കുകയായിരുന്നു.
ഉത്തർപ്രദേശിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാപ്പാ കേസ് പ്രതിയാണ് മുഹമ്മദ് റോഷൻ. വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചപ്പോഴാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തും വിധം പോസ്റ്റിട്ടത്.
ജനുവരി 31നാണ് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതെന്ന് പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്ഐആറിൽ പറയുന്നു. പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് വ്യാജ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.സൈബർ പൊലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം നടത്തിയത്. ആരോപണം ഉന്നയിക്കപ്പെട്ടതിന് പിന്നാലെ സാദിഖലി തങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top