മുൻ സന്തോഷ് ട്രോഫി താരം എംഡിഎംഎയുമായി പിടിയിൽ

തിരുവനന്തപുരം: എംഡിഎംഎയുമായി മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ പിടിയിൽ. തിരുവനന്തപുരത്തെ ഒരു ഹോട്ടൽ മുറിയിൽ നിന്നുമാണ് ഇയാളെ എക്സൈസ് പിടികൂടിയത്. നാല് ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കയ്യിൽ നിന്നും കണ്ടെത്തിയത്. ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനാണിയാൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ എക്സൈസിൻ്റെ നിരീക്ഷണത്തിലാണ്. ബെംഗളൂരുവിൽ നിന്ന് എത്തിക്കുന്ന എംഡിഎംഎ നജീബ് ഖാൻ വിൽപ്പന നടത്തിയിരുന്നു. എംഡിഎംഎ വിൽക്കുന്നതിന് വേണ്ടി ഇയാൾ യുവാക്കളെ കണ്ടെത്തിയത് ഡേറ്റിങ് ആപ്പ് വഴിയാണെന്നാണ് വിവരം.യുവാക്കളെ ഹോട്ടൽ മുറികളിലേക്ക് വിളിച്ചുവരുത്തും. ലഹരി വിൽപ്പനയ്ക്കൊപ്പം ഇയാൾ ലൈഗിംക ചൂഷണവും നടത്തിയിരുന്നു. നജീബ് ഖാൻ അഞ്ച് വർഷമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോക് വ്യക്തമാക്കിയത്. ഒന്നര ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം വാങ്ങിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് പണം സമ്പാദിക്കുന്നതിന് വേണ്ടി ഈ വളഞ്ഞ വഴി സ്വീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top