വന്ദേഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകി, ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, കാറ്ററിംഗ് കമ്പനിക്ക് 50 ലക്ഷം പിഴ, കരാർ റദ്ദാക്കി

പാറ്റ്ന: വന്ദേ ഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകിയ ഐആർസിടിസിക്ക് റെയിൽവേ 10 ലക്ഷം രൂപ പിഴ ചുമത്തി. പാറ്റ്ന ടാറ്റാനഗർ വന്ദേഭാരത് എക്‌സ്പ്രസിൽ ഈമാസം 15 നാണ് സംഭവം. റെയിൽവേ യാത്രക്കാരനാണ് പരാതി നൽകിയത്. ട്രെയിനിൽ കാറ്ററിംഗ് സർവീസ് നടത്തിയ കമ്പനിക്ക് 50 ലക്ഷവും പിഴ ചുമത്തി. കമ്പനിയുടെ കരാർ റദ്ദാക്കി. പുഴുവരിച്ച തൈര് അത്താഴത്തിന് വിതരണം ചെയ്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു ഇതിന് പിന്നാലെയാണ് റെയിൽവേയുടെ കടുത്ത നടപടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top