ശബരിമല കൊടിമര പുന:പ്രതിഷ്ഠ; പ്രഥമദൃഷ്‌ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലൻസ്

കൊച്ചി: ശബരിമല കൊടിമര പുന:പ്രതിഷ്‌ഠയിൽ പ്രഥമദൃഷ്‌ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലൻസ്. ത്വരിതാന്വേഷണ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് തീർപ്പാക്കി.
2017ലാണ് ശബരിമലയിലെ കൊടിമരത്തിൻ്റെ പുനർനിർമ്മാണം നടന്നത്. ഇതിനായി 412 ഗ്രാം സ്വർണമാണ് സംഭാവനയായി ലഭിച്ചതെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്‌ടദിക് പാലകരുടെ നിർമാണത്തിന് ഉപയോഗിച്ചു. സംഭാവന നൽകിയ മോഹൻലാൽ അടക്കം 23 നടന്മാരുടെ മൊഴിയെടുത്തിരുന്നു.ഇവർ ഉൾപ്പെടെയുള്ള 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയതെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസിൽ വിജിലൻസ് ഡിവൈഎസ്‌പി സി എസ് ഹരിക്കായിരുന്നു അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് സിഐ സജി ശങ്കർ, പത്തനംതിട്ട വിജിലൻസ് യൂണിറ്റ് സിഐ രാജേഷ് കുമാർ, വിജിലൻസ് തെക്കൻ മേഖല സിഐ അജി ജി നാഥ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top