കുട്ടി ഡ്രൈവർമാരുടെ ഇരുചക്രവാഹന ഡ്രൈവിംഗ്: മണ്ടേക്കാപ്പിൽ പിതാവിനും ഇച്ചിലങ്കോട്ട് മാതാവിനുമെതിരെ കേസ്

കുമ്പള: പ്രായപൂർത്തിയാകാത്തവർക്കു ഇരുചക്രവാഹനങ്ങൾ ഓടിക്കാൻകൊടുത്ത രക്ഷിതാക്കൾക്കെതിരെ കുമ്പള പൊലീസ് രണ്ട് കേസെടുത്തു. വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. കുട്ടി ഡ്രൈവർമാർക്കു നോട്ടീസ് നൽകി.

കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കയ്യാർ മണ്ടേക്കാപ്പ്, മംഗൽപ്പാടി ഇച്ചിലങ്കോട് എന്നിവിടങ്ങളിൽ നിന്നാണ് പൊലീസ് കുട്ടി ഡ്രൈവർമാരെയും വാഹനങ്ങളും പിടികൂടിയത്. ഇച്ചിലങ്കോട് എൽ പി സ്കൂളിനടുത്ത് ഇന്നലെ ഉച്ചക്കു അപകടകരമായ നിലയിൽ ബൈക്ക് ഓടിക്കുകയായിരുന്ന കുട്ടി ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടയിൽ മാതാവാണ് ബൈക്ക് ഓടിക്കാൻ നൽകിയതെന്നു കുട്ടി ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇതിനെത്തുടർന്നു ബൈക്ക് കസ്റ്റഡിയിലെടുത്ത ശേഷം മാതാവിനെതിരെ പൊലീസ് കേസെടുത്തു. കുട്ടി ഡ്രൈവറെ നോട്ടീസ് നൽകി വിട്ടയച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top