ഗൂഡല്ലൂർ: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനെ തുടർന്ന് കേരള – തമിഴ്‌നാട് അതിർത്തികളിൽ പൊലീസ് ആരംഭിച്ച വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന കോടിക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങളും പണവും പിടിച്ചെടുത്തു.
ഊട്ടിയിൽ നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂരിൽ നിന്നു ഊട്ടിയിലേക്ക് കടത്തുകയായിരുന്ന 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് രേഖകളില്ലാത്ത നിലയിൽ പിടികൂടിയത്. ഊട്ടിയിലെ പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുവന്ന ആഭരണങ്ങളാണ് ഇതെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത ആഭരണങ്ങൾ ഊട്ടി ആർഡിഒ ഓഫിസിലേക്ക് മാറ്റി. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
ഗൂഡല്ലൂരിൽ നടന്ന പരിശോധനയിൽ കക്കനഹള്ള ചെക്ക് പോസ്റ്റിൽ നിന്നു രേഖകളില്ലാതെ കൊണ്ടുവന്ന അഞ്ചു ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. പരിശോധനകൾ ശക്തമായി തുടരാൻ ജില്ലാകലക്ടർ പൊലീസിന് നിർദേശം നൽകി.
രേഖകളില്ലാതെ കടത്തിയ 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും പൊലീസ് പിടികൂടി; കള്ളപ്പണം പിടിച്ചത് കേരള – തമിഴ്‌നാട് അതിർത്തിയിൽ വാഹന പരിശോധനയ്ക്കിടെ


