സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാവുകയും ഹോട്ടലുകളുടം പ്രവർത്തനം അവതാളത്തിലായ സാഹചര്യത്തിൽ സമരം പ്രഖ്യാപിച്ച് ഹോട്ടൽ സംഘടന.

സംസ്ഥാനത്തുടനീളം തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറൻ്റ് അസോസിയേഷൻ അറിയിച്ചു.ഹോട്ടലുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

വ്യാഴാഴ്ച്‌ച ബോട്ടിലിംഗ് പ്ലാൻ്റുകളിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചതായി സംഘടന അറിയിച്ചു.പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടർന്നാണ് സംഘടന സമരരംഗത്തേക്കിറങ്ങുന്നത്. ഉപഭോക്താക്കളെയും ഹോട്ടൽ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അസോസിയേഷൻ വ്യക്തമാക്കി

പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കേരള ഹോട്ടൽ റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്‌ച നടത്തിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൻ്റെ പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top