ബൈക്ക് നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞു; കിളിമാനൂരിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കിളിമാനൂർ പുല്ലയിൽ സ്വദേശികളായ അബി(22), അഭിഷേക്(20) എന്നിവരാണ് മരിച്ചത്. കിളിമാനൂർ നഗരൂർ റോഡിൽ പുതിയകാവിൽ ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് ഓടയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.പഠനാവശ്യവുമായി ബന്ധപ്പെട്ട യാത്രയ്ക്കായി അഭിഷേകിനെ കെഎസ്ആർടിസി ബസ്സ്റ്റാന്റിലിറക്കാൻ പോകും വഴിയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപടകത്തിന് പിന്നാലെ പ്രദേശവാസികൾ ചേർന്ന് ഇരുവരെയും കേശവദാസപുരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top