വിവാഹ വാഗ്ദാനം നൽകി വിവാഹമോചിതയെ പീഡിപ്പിച്ചു; 2 തവണ ഗർഭിണിയായി, ഇവന്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ വിവാഹവാഗ്ദാനം നൽകി വിവാഹമോചിതയായ യുവതിയെ ബലാത്സംഗം ചെയ്യുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഇവന്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ. പാലാരിവട്ടം സ്വദേശിയായ അയൂബിയാണ് അറസ്റ്റിലാണ്. തിരുവനന്തപുരം സ്വദേശിയാണ് പരാതിക്കാരി.2022ലാണ് അയൂബിയെ യുവതി പരിചയപ്പെടുന്നത്. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഇയാൾ 2024 മുതൽ 2026 ജനുവരി വരെ പീഡിപ്പിച്ചു. കൊച്ചിയിലെ അപ്പാർട്ട്മെൻ്റുകളിൽ വച്ചായിരുന്നു പീഡനം. രണ്ടു തവണ ഗർഭിണിയായ യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ നഗ്നചിത്രങ്ങൾ പകർത്തിയ പ്രതി ഇവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15ലക്ഷം രൂപയും പത്തുപവനോളം സ്വർണവും തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നുണ്ട്.പരാതിയിൽ അന്വേഷണം ആരംഭിച്ച സെൻട്രൽ പൊലീസ് പ്രമുഖ നടിയുടെ ഭർത്താവിന്റെ ഫ്ളാറ്റിൽ നിന്നും അയൂബിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ റിമാൻഡിലാണ്. പണവും സ്വർണവും ആവശ്യപ്പെട്ട യുവതിയെ കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ ആഘാതത്തിലാണ് പരാതിപ്പെടാൻ വൈകിയതെന്നും യുവതി പറയുന്നു. കൊച്ചിയിൽ പ്രൈം ടൈം ഇവൻ്റ്സ് എന്ന സ്ഥാപനം നടത്തി വരികയാണ് അയൂബി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top