കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിധി പറയാൻ വ്യാഴാഴ്‌ചയിലേക്ക് മാറ്റി. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2 ആണ് വിധി പറയുക. അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് ഹൈക്കോടതിയും സുപ്രീംകോടതിയും അന്വേഷണം ശരിവെച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ക്ഷേ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും പ്രതിഭാഗം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർത്തിയായിരുന്നു കുടുംബത്തിന്റെ ഹർജി.
നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി; വ്യാഴാഴ്‌ച വിധി പറയും


