എം ടി യുടെ യുദ്ധവിരുദ്ധ സന്ദേശകഥ ഷെർളക്ക് വീട്ട് മുറ്റ പുസ്തക ചർച്ച നടത്തി

തൃക്കരിപ്പൂർ : മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ‘ മനുഷ്യരിലുള്ള സാമ്രാജ്യത്വ ചിന്തകളെയും യുദ്ധ പ്രവണതകളെയും വിമർശിച്ച് മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ എം.ടി വർഷങ്ങൾക്ക് മുൻപ് എഴുതി കഥയായ ഷെർളക്കിനെക്കുറിച്ച് ചർച്ച നടന്നു. പുസ്തക ചർച്ച സി.പി.ഐ എം കാസർഗോഡ് സെക്രട്ടറിയേറ്റ് അംഗം ഡോ:വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. എം.ടി. ഈ കഥ എഴുതിയത് ഒരു പ്രത്യേക രാജ്യത്തെ ലക്ഷ്യം വെച്ച് അല്ലെങ്കിൽ വർത്തമാനകാലത്ത് അമേരിക്ക ഇറാൻ പോലുള്ള യുദ്ധവെറിയമ്മാർക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഈ കഥയെന്ന് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ഡോ : ചന്ദ്രൻ മുട്ടത്ത് അഭിപ്രായപ്പെട്ടു. മധുസൂദനൻ വി. സജീവൻ എം.പി, നന്ദന പി.കെ.വി.എം മധുസൂദനൻ.സി.സന്തോഷ്കുമാർ, വി എം ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻ സ്വാഗതവും ജോ:സെക്രട്ടറി വി.എം മധുസൂദനൻനന്ദിയും പ്രകാശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top