യുദ്ധകാലത്തും ഇടിവ് തുടർന്ന സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിത മാറ്റം. സംസ്ഥാനത്തെ സ്വർണവിലയിൽ പവന് ഒറ്റയടിക്ക് കൂടിയത് 1,840 രൂപ. ഇതോടെ ഇന്നത്തെ സ്വർണവില പവന് 1.2 ലക്ഷം രൂപയായി. ഗ്രാമിന് 230 രൂപ വർധിച്ച് 15,000 രൂപയും. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് രണ്ടു ശതമാനത്തോളം വർധിച്ചതോടെയാണ് കേരളത്തിലും വില കൂടിയത്.
മാർച്ച് മാസത്തിൻ്റെ തുടക്കത്തിൽ കേരളത്തിൽ പവന് 1,26,920 രൂപയായിരുന്നു വില. ഇറാൻ യുദ്ധത്തിൽ സ്വർണവില പിടിവിട്ട് കുതിക്കുമെന്ന പ്രവചനങ്ങളാണ് തുടക്കത്തിൽ വില ഉയർത്തിയത്. എന്നാൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി സ്വർണത്തിന് പകരം അമേരിക്കൻ ഡോളറിൽ നിക്ഷേപിക്കാമെന്ന തീരുമാനത്തിലായിരുന്നു. ഇതോടെ രാജ്യാന്തര വിപണിയിൽ വില ചാഞ്ചാടിക്കളിച്ചു. കേരളത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സ്വർണവില പവന് 1,18,160 രൂപയിലെത്തി. കഴിഞ്ഞ ദിവസം പുറത്തു വന്ന യുഎസ് തൊഴിൽ കണക്കുകളാണ് ട്രെൻഡ് മാറ്റിയത്.
സ്വർണ്ണവിലയിൽ വൻ വർദ്ധനവ്


