കാസർകോട്: പിതാവിൻ്റെ അമിത മദ്യപാനത്തിൽ മനം നൊന്താണെന്നു പറയുന്നു, പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ 16കാരിയാണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പെൺകുട്ടി അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പിതാവിൻ്റെ അമിത മദ്യപാനം കാരണം കുടുംബജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പെൺകുട്ടിയെ വിഷമത്തിലാക്കിയിരുന്നുവത്രെ. ഇക്കാര്യം പല തവണ തുറന്നു പറഞ്ഞിട്ടും മദ്യപാന രീതിയിൽ മാറ്റം വരുത്താൻ പിതാവ് തയ്യാറായില്ലെന്നു പറയുന്നു. ഇതിൽ മനം നൊന്താണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതത്രെ.
പിതാവിന്റെ അമിത മദ്യപാനം; പ്ലസ് വൺ വിദ്യാർത്ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ


