കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടം; ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി കബി നായിക് (40) ആണ് മരിച്ചത്. പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്ന് വീണത്. ജനുവരി 28 നായിരുന്നു അപകടം. 36 ദിവസം കോട്ടയെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരവെയാണ് മരണം.കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം പൊളിഞ്ഞുവീണ് ബിന്ദുവെന്ന വീട്ടമ്മ മരിച്ച അതേ കെട്ടിടത്തിനോട് ചേർന്നായിരുന്നു ഈ അപകടവും സംഭവിച്ചത്. ഈ കെട്ടിടത്തോട് ചേർന്നുള്ള പഴയ ബാത്ത്റൂം പൊളിച്ചുമാറ്റി പുതിയത് നിർമിക്കാനുള്ള പ്രവർത്തി നടക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്.
ഇക്കഴിഞ്ഞ ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിട ഭാഗം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ചത്. മകൾ നവമിയുടെ ചികിത്സയുടെ ഭാഗമായി കൂട്ടിരിക്കുന്നതിനായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. കുളിക്കുന്നതിനായി ശുചിമുറിയിൽ എത്തിയപ്പോഴായിരുന്നു അപകടം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top