കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് മോഡേൺ ബസാറിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. ഇതിൽ രണ്ട് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറിയിലുണ്ടായിരുന്ന ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. എന്നാൽ അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top