പരപ്പ: ബിരിക്കുളം സാവി സ്നേഹാലയ സ്പെഷ്യൽ സ്കൂൾ വാർഷികം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ ഉദ്ഘാടനം ചെയ്തു. ബിരിക്കുളം വികാരി ലിറ്റിൽ ഫ്ളവർ ചർച്ച് ഫാദർ തോമസ് അധ്യക്ഷനായി. സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ഷൈനി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു , കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് മെമ്പർ സജിത്ത്കുമാർ എ പി., ബിരിക്കുളം യു.പി.സ്കൂൾ പ്രധാന അധ്യാപിക ഷൈലജ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു .മുൻ പ്രധാന അധ്യാപിക സിസ്റ്റർ മേരി കുട്ടി, പിടിഎ പ്രസിഡണ്ട് മാത്യു ജോൺ എന്നീവർ സംസാരിച്ചു. സ്പെഷ്യൽ എഡ്യുക്കേറ്റർ സിസ്റ്റർ അനു തോമസ് സ്വാഗതവും ഇ അനല നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
സാവി സ്നേഹാലയ സ്പെഷ്യൽ സ്കൂൾ വാർഷികാഘോഷം നടത്തി.


