കൊച്ചി: എറണാകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പഞ്ചായത്ത് ഉദ്യോഗസ്ഥൻ വൻ കൈക്കൂലിക്കാരനെന്ന് വിജിലൻസ് റിപ്പോർട്ട്. പുത്തൻകുരിശ്-വടവുകോട് പഞ്ചായത്തിലെ ബിൽഡിംഗ് ഇൻസ്പെക്ടർ ദീപേഷ് കുമാറിനെതിരെയാണ് വിജിലൻസ് റിപ്പോർട്ട്. 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ബിൽഡിംഗ് ഇൻസ്പെക്ടർ വാങ്ങുന്ന മിനിമം കൈക്കൂലി 10 ലക്ഷം രൂപയാണെന്ന് കണ്ടെത്തി.
പ്രതിയുടെ കാക്കനാടിലെ 1.5 കോടിയുടെ വില്ല കേന്ദ്രികരിച്ച് അന്വേഷണം നടത്തുമെന്ന് വിജിസലൻസ് അറിയിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും വിശദമായ പരിശോധന നടത്തും. കഴിഞ്ഞ ദിവസമാണ് ബിൽഡിംഗ് ഇൻസ്പെക്ടർ ദീപേഷ് കുമാർ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. ഗോഡൗണിന് നമ്പർ ഇട്ടുനൽകുന്നതിനാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. വിജിലൻസ് ഡിവൈഎസ്പി വർഗ്ഗീസ് ടി എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ദീപേഷിൻ്റെ സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിരുന്നു.
മിനിമം 10 ലക്ഷം രൂപ കൈക്കൂലി, 1.5 കോടി രൂപയുടെ സൗധം; അറസ്റ്റിലായ ബിൽഡിംഗ് ഇൻസ്പെക്ടർക്കെതിരെ റിപ്പോർട്ട്


