തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശി ജിജിൻ്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും. കരൾ, വൃക്ക, ഹൃദയം, പാൻക്രിയാറ്റിക് ഗ്രന്ഥി, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ഇന്നലെയോടെയായിരുന്നു ജിജിൻ്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ക്ലർക്ക് ആയി ജോലി ചെയ്യുകയായിരുന്നു ജിജിൻ.അടയമൺ നെല്ലിക്കുന്ന് അശ്വമാലികയിൽ ജിജിൻ(37) ഞായറാഴ അർധരാത്രിയോടെയായിരുന്നു അപകടത്തിൽപ്പെട്ടത്. കല്ലമ്പലത്തിന് സമീപം തോട്ടയ്ക്കാട് വച്ച് കാറിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ജിജിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് പിന്നാലെ മസ്തിഷ്ക മരണം സംഭവിച്ചതോടെ ജിജിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. ഒരു വൃക്കയും നേത്രപടലങ്ങളും നൽകാനുള്ള സ്വീകർത്താക്കളെ നിലവിൽ ലഭ്യമായിട്ടുണ്ട്. മൃതസഞ്ജീവനി വഴി മറ്റ് അവയവങ്ങളും നൽകുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ജിജിന്റെ 5 അവയവങ്ങൾ ദാനം ചെയ്യും


